കുവൈത്ത് സിറ്റി: കുവൈത്തില്‍ സുരക്ഷാ-ഗതാഗത പരിശോധനകള്‍ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം അൽ റഖ മേഖലയിൽ നടത്തിയ പരിശോധനയിൽ 1243 നിയമലംഘനങ്ങൾ പിടികൂടി. വിവിധ കേസുകളുമായി ബന്ധപ്പെട്ട് 26 പേരെ അറസ്റ്റ് ചെയ്തു. തിരിച്ചറിയൽ രേഖ കൈവശം വെക്കാത്തതിന് മൂന്നുപേരെയും താമസ -തൊഴിൽ നിയമം ലംഘിച്ചതിന് എട്ടുപേരെയും പിടികിട്ടാപുള്ളികളായ പത്തുപേരെയും ലൈസൻസില്ലാതെ വാഹനമോടിക്കൽ, മയക്കുമരുന്ന് കൈവശം വെക്കൽ എന്നിവയുമായി ബന്ധപ്പെട്ട് അഞ്ചുപേരെയുമാണ് പിടികൂടിയത്.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന. വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മന്ത്രാലയത്തിന്റെ 112 എന്ന ഹോട്ട് ലൈൻ നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.