കുവൈത്ത് സിറ്റി: കബ്ദില്‍ നിന്നും കാണാതായ മുബാറക് അൽ റാഷിദി മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ കാണാതായ മുബാറക് അൽ റാഷിദിയുടെ മൃതദേഹം സാൽമി പ്രദേശത്ത് കണ്ടെയ്‌നറിനുള്ളിൽ നിന്നും കണ്ടെത്തി. കൊലപാതകമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
മുബാറക് അൽ റാഷിദിക്ക് വേണ്ടി മാസങ്ങളായി സുരക്ഷാ സേനയുടെ സഹായത്തോടെ തിരിച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് കണ്ടെയ്‌നറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അന്വേഷണ റിപ്പോർട്ട് ഉടൻ അധികാരികൾക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു. റഷീദിയുടെ കുടുംബത്തിന് ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു.അൽ റഷീദിയെ കണ്ടെത്തുന്നതിനായി വിപുലമായ തിരച്ചിലാണ് രാജ്യത്ത് നടത്തിയത്. ഏപ്രിൽ 15ന് ഹെലികോപ്റ്ററുകൾ 120 സ്ക്വാഡുകളും ഇരുനൂറിലധികം പോലീസുകാരും 90 പട്രോളിംഗ് വാഹനങ്ങൾ എന്നിവയുടെ സഹായത്താൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ആളുകൾക്ക് തങ്ങാൻ മരുഭൂമിയിൽ പ്രത്യേക ടെന്റ് നിർമിച്ച്, എല്ലാ ഭാഗങ്ങളിലേക്കും വാഹനങ്ങൾ അയച്ചും, ഡോഗ് സ്ക്വാഡും പൊലീസുകാരും വലിയ രൂപത്തിൽ മരുഭൂമിയിൽ തിരച്ചിൽ നടത്തി.
ഒന്നാം ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് ഈ വിഷയത്തിൽ പ്രത്യേക നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.