ആഭ്യന്തര മന്ത്രാലയം ഏകോപന യോഗത്തിൽ

ആഭ്യന്തര മന്ത്രാലയം ഏകോപന യോഗം ചേർന്നു; പൊതുഗതാഗത സംവിധാനം ആധുനികവൽകരിക്കും

കുവൈത്ത് സിറ്റി: രാജ്യത്തെ പൊതുഗതാഗത സംവിധാനം ആധുനികവൽക്കരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഏകോപന യോഗം ചേർന്നു. ഗതാഗതക്കുരുക്ക് കുറക്കുന്നതിനും പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾ യോഗത്തിൽ ചർച്ചയായി. ജനറൽ ട്രാഫിക് ഡയറക്ടറേറ്റും പ്രധാന പൊതുഗതാഗത കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

ബസ് സർവീസുകളും റൂട്ട് സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കാനുള്ള മാർഗങ്ങളും അവലോകനം ചെയ്തു. ദൈനംദിന യാത്രക്കായി പൊതുഗതാഗതം കൂടുതൽ ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. റോഡ് സുരക്ഷയും ഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുത്താൻ തുടർനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Ministry of Home Affairs holds coordination meeting; Public transport system to be modernized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.