കുവൈത്തിൽ സൈനികർക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കും- മന്ത്രി

കുവൈത്ത് സിറ്റി: എല്ലാ സൈനിക ക്യാമ്പുകളിലും അഡ്മിനിസ്ട്രേറ്റിവ്, സ്പോർട്സ്, പരിശീലന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന നിർമാണ, പരിശീലന പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രതിരോധമന്ത്രി ശൈഖ് അബ്ദുല്ല അലി അൽ അബ്ദുല്ല അസ്സബാഹ് പറഞ്ഞു. കരസേന കേന്ദ്രത്തിൽ വ്യാഴാഴ്ച നടത്തിയ സന്ദർശനത്തിനിടെയാണ് മന്ത്രിയുടെ പരാമർശം.

കരസേന മേധാവി ജനറൽ സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ സാലിഹ് അസ്സബാഹും മുതിർന്ന സൈനിക മേധാവികളും മന്ത്രിയെ അനുഗമിച്ചു.

സൈനികർക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിൽ മന്ത്രാലയത്തിന്റെ ജാഗ്രതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ മികച്ച രീതിയിൽ സേവിക്കാൻ സൈനികർ ചെയ്യുന്ന ത്യാഗത്തെ മന്ത്രി അഭിനന്ദിച്ചു. സൈനികാംഗങ്ങളുടെ ഉയർന്ന മനോവീര്യത്തെയും പൂർണ സന്നദ്ധതയെയും പ്രശംസിച്ചു.

Tags:    
News Summary - Minister Sheikh Abdullah Ali Abdullah Al Sabah military camp visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.