അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

ഖനി അപകടം: അമീർ തുർക്കിയ പ്രസിഡന്റിന് സന്ദേശം അയച്ചു

കുവൈത്ത് സിറ്റി: തുർക്കിയയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരിച്ച സംഭവത്തിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന് അനുശോചന സന്ദേശം അയച്ചു. മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കട്ടെയെന്ന് പ്രാർഥിച്ച അമീർ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

സംഭവത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയവും കഴിഞ്ഞ ദിവസം അനുശോചിച്ചിരുന്നു. വടക്കൻ തുർക്കിയയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ട്. ബാർട്ടിൻ പ്രവിശ്യയിലെ അമസ്രയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്.

Tags:    
News Summary - Mine accident: Amir sends message to Turkish president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.