കുവൈത്ത് സിറ്റി: പ്രതിസന്ധികളെ മറികടക്കാൻ മനക്കരുത്തും ദൈവസഹായവും വേണമെന്ന് റ ഷ്യയിൽ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരം മജ്സിയ ബാനു. ഇന്ത്യൻ ഇസ്ലാഹി സെൻറർ യുവജന വിഭാഗമായ ഫോക്കസ് ഇൻറർനാഷനൽ കുവൈത്ത് നൽകിയ സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇസ്ലാമിൽ കായികമത്സരങ്ങൾക്ക് പരിഗണന നൽകുന്നുവെങ്കിലും സമൂഹത്തിൽ ഇക്കാര്യത്തിൽ തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്.
കൃത്രിമ രീതിയിൽ മരുന്നും മറ്റും ഉപയോഗിച്ച് പേശികളെ പുഷ്ടിപ്പെടുത്തുന്ന രീതി അപകടകരമാണെന്നും ദിനേനയുള്ള വ്യായാമരീതികളിലൂടെയും ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും ശരീരത്തെ സമ്പുഷ്ടമാക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. ഡോ. അമീർ അഹ്മദ് ഉപഹാരം കൈമാറി. സ്വീകരണത്തിന് എൻജി. ലുബ്ന അബ്ദുറഹ്മാൻ, ഡോ. ലബീബ കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി. ഫോക്കസ് ഇൻറർനാഷനൽ കുവൈത്ത് ചെയർമാൻ എൻജി. ഫിറോസ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഐ.ഐ.സി ചെയർമാൻ വി.എ. മൊയ്തുണ്ണി, ഫോക്കസ് ജനറൽ സെക്രട്ടറി എൻജി. അബ്ദുറഹ്മാൻ, ഹംസ പയ്യന്നൂർ, അയ്യൂബ് ഖാൻ, സയ്യിദ് അബ്ദുറഹ്മാൻ, അനസ് അഹമദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.