സ്വാതന്ത്ര്യദിന ഹെല്‍ത്ത് പാക്കേജുമായി മെട്രോ മെഡിക്കല്‍ ഗ്രൂപ്
കുവൈത്ത് സിറ്റി: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് മെട്രോ മെഡിക്കല്‍ ഗ്രൂപ് സാധാരണക്കാര്‍ക്ക് അനുയോജ്യമായ ഹെല്‍ത്ത് പാക്കേജ് ഏര്‍പ്പെടുത്തി. പുതിയ പാക്കേജ് പ്രകാരം 9.750 ദീനാറിന് എഫ്.ബി.എസ്, ലിപിഡ് പ്രൊഫൈല്‍, ക്രിയാറ്റിനിന്‍, ഇ.സി.ജി, സി.ബി.സി എന്നീ പരിശോധനകളും ജനറല്‍ ഡോക്ടറുടെ കണ്‍സൽട്ടേഷനും ലഭിക്കും. 30 കുവൈത്ത് ദീനാര്‍ മൂല്യമുള്ള പരിശോധനകളാണ് ചുരുങ്ങിയ ചെലവിൽ നൽകുന്നത്.
മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഫര്‍വാനിയ, സാല്‍മിയ ശാഖകളിൽ ഈ സൗകര്യം ലഭ്യമാണ്. സാധാരണക്കാരെയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും പ്രത്യേകം പരിഗണിച്ച് മിതമായ നിരക്കിലുള്ള വ്യത്യസ്ത മെഡിക്കല്‍ പാക്കേജുകളള് മെട്രോ മെഡിക്കല്‍ ഗ്രൂപ് നല്‍കിവരുന്നുണ്ട്. ഏഴു ദീനാര്‍ മുതലുള്ള ആരോഗ്യ പാക്കേജുകള്‍, ഗര്‍ഭാവസ്ഥയില്‍ 300ഓളം ദീനാര്‍ ചെലവുവരുന്ന പരിശോധനകള്‍ 175 ദീനാറായി നിജപ്പെടുത്തിയ കംപ്ലീറ്റ് മദര്‍ കെയര്‍ പാക്കേജ് എന്നിവ നിലവിലുണ്ട്.
സൂപ്പര്‍ മെട്രോ സാല്മിയയില് 70 ദീനാറിന് എം.ആര്.ഐ സ്കാന്‍ സൗകര്യവുമുണ്ട്. സൂപ്പർ മെട്രോ സാൽമിയയിൽ സാധാരണക്കാർക്ക് ആശ്വാസമേകുന്ന നിരക്കുകളിൽ ഡേ കെയർ സർജറി തുടങ്ങുമെന്നും ഫഹാഹീലിലും ജഹറയിലും പുതിയ ശാഖകൾ തുടങ്ങുമെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.