മെട്രോ മെഡിക്കൽ ഗ്രൂപ് പ്രതിനിധികൾ സെൻതമിഴർ പാസ്സറൈ അസോസിയേഷന് പ്രിവിലേജ് കാർഡ് കൈമാറുന്നു
കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്, സെൻതമിഴർ പാസ്സറൈ അസോസിയേഷൻ അംഗങ്ങൾക്ക് മെട്രോ ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ് കാർഡിലൂടെ ലഭ്യമാണ്. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. റംഷാദ് ബിൻ റഹിം, കോർപ്പറേറ്റ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത, സെൻതമിഴർ പാസ്സറൈ അസോസിയേഷൻ ഭാരവാഹികളായ കല്യാണ മുരുഗേശൻ, ഗിരി, കാർത്തികേയൻ, ജയപ്രകാശ്, വിനോദ്, ബാല, പ്രവീൺ എന്നിവർക്ക് പ്രിവിലേജ് കാർഡ് കൈമാറി.
ഡിജിറ്റൽ എക്സ്-റേകൾ, എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാനുകൾ, മാമോഗ്രാം, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ അംഗങ്ങൾക്ക് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം. ഡേ കെയർ സർജറി, യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി തുടങ്ങി സ്പെഷാലിറ്റി ചികിത്സകളിലും കിഴിവ് ലഭിക്കും. ഡെന്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവ കുറഞ്ഞ നിരക്കിൽ അംഗങ്ങൾക്ക് പ്രയോജനപ്പെടുത്താം.
ഒപ്റ്റിക്കൽ വിഭാഗത്തിലും ഡിസ്കൗണ്ടുകളും, സൗജന്യ ഡെലിവറിയും കാർഡിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.