എം.ഇ.എസ് ഇഫ്താർ സംഗമത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മുസ്ലിം എജുക്കേഷൻ സൊസൈറ്റി കുവൈത്ത് ചാപ്റ്റർ ഇഫ്താർ സംഗമം ഖൈത്താനിലെ ഹോട്ടൽ രാജധാനി പാലസിൽ നടന്നു. എം.ഇ.എസ് കുടുംബാംഗങ്ങള്‍ക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും വിവധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
മെഹ്ഫൂസ് റഹ്മാന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സക്കീർ ഹുസൈൻ തുവ്വൂർ റമദാൻ പ്രഭാഷണം നടത്തി. റമദാനിൽ കരഗതമാക്കുന്ന നന്മയുടെ ചൈതന്യം തുടര്‍ന്നുള്ള ജീവിതത്തിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമ്പോഴാണ് യഥാര്‍ഥ നോമ്പുകാരനാവുകയെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
എം.ഇ.എസ് ഇഫ്താർ സംഗമ സദസ്സ്
ചാരിറ്റി വിങ്ങിന്റെ പ്രവർത്തനത്തെ കുറിച്ച് കൺവീനർ സാദിഖ് അലിയും സകാത്ത് സെല്ലിന്റെ കണക്കുകൾ ട്രഷറർ അഷ്റഫ് പി.ടി യും വിവരിച്ചു. വിവിധ സംഘടന നേതാക്കളായ സലിം ദേശായ്, ഹിദായത്തുള്ള (ഫിമ), അബ്ദുൽ ഹമീദ് (കെ.എൻ.എം-ഹുദാ സെന്റർ), പി.എൻ. അബ്ദുൽ ലത്തീഫ് മദനി, സുനാഷ് ഷുക്കൂർ, അബ്ദുൽ അസീസ് സി.പി (കെ.കെ.ഐ.സി), ഇബ്രാഹിം കുന്നിൽ (കെ.കെ.എം.എ), മുഹമ്മദ് ഷബീർ, റഷീദ് തക്കാര (ഫ്രൈഡേ ഫോറം), ഷറഫുദ്ദീൻ കണ്ണോത്ത്(കെ.എം.സി.സി), ബഷീർ ബാത്ത (കെ.ഡി.എൻ.എ), സിദ്ദീഖ് മദനി (ഐ.ഐ.സി), പി.ടി. ഷരിഫ്, ഫിറോസ് ഹമീദ് (കെ .ഐ.ജി), ശിഹാബ്, സകരിയ (കുവൈത്ത് ഫ്രട്ടേണിറ്റി ഫോറം), അഫ്സൽ അലി (സിജി), റിയാസ് അഹമ്മദ് (ഫോസ), സി.കെ നജീബ് (മാധ്യമം), സലിം കോട്ടയിൽ (മീഡിയ വൺ), ഹബീബുള്ള മുറ്റിച്ചൂർ (മലയാളി മീഡിയ ഫോറം), അഫ്സൽ ഖാൻ (മലബാർ ഗോൾഡ്), ഡോ. യാസിർ, ഹംസ മേലേക്കണ്ടി, ഹബീബ് കളത്തിങ്കൽ, മുഹമ്മദ് സഗീർ, ഗാലിബ് മഷ്ഹൂർ, എം.ഇ.എസ് കുവൈത്ത് സ്ഥാപക സെക്രട്ടറി സിദ്ദീഖ് വലിയകത്ത് എന്നിവർ പങ്കെടുത്തു.
പരിപാടികൾക്ക് ജനറൽ സെക്രട്ടറി അശ്റഫ് അയൂർ, ഖലീൽ അടൂർ, ഡോ. മുസ്തഫ, ഗഫൂർ കൊയിലാണ്ടി, റമീസ് സലേഹ്, മുജീബ്, നൗഫൽ, സഹീർ, റയീസ് സലേഹ്, അൻവർ മൻസൂർ ആദം, ജെസീൻ ജബ്ബാർ, അർഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.