അബ്ബാസിയ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം പത്തനംതിട്ട ജില്ല അസോസിയേഷൻ കുവൈത്ത്, 2018 ഫെബ്രുവരി 25ന് അബ്ബാസിയ മറീന ഹാളിൽ സംഘടിപ്പിക്കുന്ന മെഗാ ഇവൻറിെൻറ ഫ്ലയർ പ്രകാശനം ചെയ്തു.അബ്ബാസിയ ഹൈഡൈൻ ഒാഡിറ്റോറിയത്തിൽ നടന്ന അസോസിയേഷൻ അംഗങ്ങളുടെ കുടുംബസംഗമത്തോടും ഓണാഘോഷത്തോടും അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ രക്ഷാധികാരി ഉമ്മൻ ജോർജ് പ്രകാശനം നിർവഹിച്ചു. എം.ജി. ശ്രീകുമാർ, മൃദുല വാര്യർ, ശ്രേയ ജയ്ദീപ്, അനൂപ് കോവളം (ഐഡിയ സ്റ്റാർ സിംഗർ ഫെയിം), താരാ കല്യാൺ, മകൾ സൗഭാഗ്യ വെങ്കിടേഷ്, അബ്ദുറഹ്മാൻ തുടങ്ങി 20 ഓളം കലാകാരന്മാർ പങ്കെടുക്കുന്ന താരസന്ധ്യയാണ് ഒരുങ്ങുന്നത്.പ്രസിഡൻറ് കെ. ജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ, രക്ഷാധികാരികളായ രാജു സക്കറിയ, ജോൺ മാത്യു, ഉപദേശക സമിതി അംഗങ്ങളായ മുരളീകൃഷ്ണൻ, രാജൻ തോട്ടത്തിൽ, ജനറൽ സെക്രട്ടറി മുരളീ എസ്. പണിക്കർ, മെഗാ ഇവൻറ് കൺവീനർ പി.ടി. സാമുവേൽ കുട്ടി, ട്രഷറർ തോമസ് അടൂർ, വനിതാ വിഭാഗം വൈസ് ചെയർപേഴ്സൺ അനി ബിനു എന്നിവർ സംസാരിച്ചു.ആറന്മുള ശൈലിയിലുള്ള വഞ്ചിപ്പാട്ട്, അത്തപ്പൂക്കളം, കുട്ടികളുടെ കലാപരിപാടികൾ, ഗാനമേള, മാജിക് ഷോ എന്നിവയും, വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയോടനുബന്ധിച്ച് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.