കുവൈത്ത് സിറ്റി: ലബനാനിലെ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻറും പുരോഗമന സഖ്യം നേതാവുമായ വലീദ് കമാൽ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശന ഭാഗമായി കഴിഞ്ഞ ദിവസമാണ് വലീദ് കമാൽ കുവൈത്തിലെത്തിയത്. സീഫ് പാലസിൽ തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. അമീരി ദീവാനികാര്യമന്ത്രി ശൈഖ് അലി ജർറാഹ് അസ്സബാഹും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.