കുവൈത്ത് സിറ്റി: വെൻഡിങ് മെഷീനുകൾ വഴി മരുന്നുകളും മെഡിക്കൽ ഉൽപന്നങ്ങളും വിൽക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ശക്തമാക്കി ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അബ്ദുൽ വഹാബ് അൽ അവാദി. മരുന്ന് വിൽപനക്കുള്ള അനുമതി ലഭിച്ച ഫാർമസികൾക്ക് മാത്രമേ വെൻഡിങ് മെഷീനുകൾ പ്രവർത്തിപ്പിക്കാനാകൂ. മെഷീനുകൾ 25 ഡിഗ്രി സെൽഷ്യസിൽ കൂടാത്ത താപനില പാലിക്കണമെന്നും, കാലഹരണപ്പെട്ടതോ രജിസ്റ്റർ ചെയ്യാത്തതോ ആയ ഉത്പന്നങ്ങൾ വിൽക്കരുതെന്നുമാണ് നിർദേശം. ഓരോ ഫാർമസിക്കും പരമാവധി അഞ്ച് വെൻഡിങ് മെഷീനുകൾക്ക് മാത്രമേ അനുമതിയുള്ളൂ, ലൈസൻസ് ഒരു വർഷത്തേക്ക് സാധുവായിരിക്കും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശനമായ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മരുന്നുകളുടെ സുരക്ഷിതവും നിയന്ത്രിതവുമായ വിതരണം ഉറപ്പാക്കുകയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.