കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയും മെഡിക്കൽ വിങ്ങും സംയുക്തമായി ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, ഡെൻറൽ അലയൻസ്, ഹാർട്ട് ഫൗണ്ടേഷൻ, നജാത്തുൽ ഖൈർ തുടങ്ങിയവയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ‘സ്പന്ദനം 2018’ നടത്തുന്നു. വെള്ളിയാഴ്ച രാവിലെ ഏഴുമണി മുതൽ ഉച്ചക്ക് രണ്ടുമണി വരെ അബ്ബാസിയ ഇൻറഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിലാണ് ക്യാമ്പ്. രാവിലെ പത്തുമണിക്ക് ഇന്ത്യൻ അംബാസഡർ ജീവ സാഗർ ഉദ്ഘാടനം നിർവഹിക്കും. രണ്ടായിരത്തോളം പേർ പെങ്കടുക്കുമെന്ന് കരുതുന്ന ക്യാമ്പിൽ അറുപതോളം ഡോക്ടർമാരും നൂറിലധികം പാരാ മെഡിക്കൽ സ്റ്റാഫും അത്രതന്നെ വളൻറിയർമാരും സേവനമനുഷ്ഠിക്കും.
മെഡിക്കൽ വിങ്ങിെൻറ ആഭിമുഖ്യത്തിൽ വിവിധ ഏരിയകളിൽ നടത്തുന്ന ഫോളോ അപ് ക്യാമ്പുകളിലൂടെ തുടർ ചികിത്സ ലഭ്യമാക്കും. ഡോക്ടറുടെ നിർദേശ പ്രകാരം സൗജന്യമായി ബോഡി മാസ് ഇൻഡക്സ്, ബി.പി, ഷുഗർ, കൊളസ്ട്രോൾ പരിശോധനകൾ നടത്തുന്നതാണ്. ജനറൽ മെഡിസിൻ, സർജറി, ഇ.എൻ.ടി, ഒഫ്താൽമോളജി, ഗൈനക്, ഡെൻറൽ, പീഡിയാട്രിക്സ്, സൈക്യാട്രി, ന്യൂറോളജി, കാർഡിയോളജി, നെഫ്രോളജി, ഡെർമറ്റോളജി, ഫിസിയോ തെറപ്പി, ബാക്ക്പെയിൻ ക്ലിനിക്ക് തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനത്തിനുപുറമെ ഇ.സി.ജി, അൾട്രാസൗണ്ട് സ്കാനിങ്, കണ്ണുപരിശോധന, കൗൺസലിങ് തുടങ്ങിയവയും ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകളും സൗജന്യമായി ക്യാമ്പിൽ ലഭ്യമാവും.
പെങ്കടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് കുവൈത്ത് കെഎം.സി.സി. പ്രസിഡൻറ് കെ.ടി.പി. അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, ട്രഷറർ എം.കെ. അബ്ദുറസാഖ്, മെഡിക്കൽ വിങ് ചെയർമാൻ ഡോ. അബ്ദുൽ ഹമീദ്, ജനറൽ കൺവീനർ മുഹമ്മദ് മനോളി എന്നിവർ അറിയിച്ചു. വിശദ വിവരങ്ങൾക്കും ഫോൺ മുഖേന രജിസ്റ്റർ ചെയ്യുന്നതിനും 66541356, 98884532, 51719196, 96652669, 55033496, എന്നീ നമ്പറുകളിൽ / വാട്സ്ആപ്പിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.