കുവൈത്ത് സിറ്റി: മാധ്യമ ഉള്ളടക്കങ്ങളുടെ ഗുണനിലവാരവും ഏകീകരണവും ഉറപ്പാക്കാൻ നടപടികൾ ശക്തമാക്കിയതായി കുവൈത്ത് വാർത്താവിതരണ മന്ത്രാലയം അറിയിച്ചു.
വിവിധ പ്ലാറ്റ്‌ഫോമുകളിൽ പ്രക്ഷേപണം ചെയ്യുന്ന എല്ലാ മാധ്യമ ഉള്ളടക്കങ്ങളും കർശനമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.ദേശീയ മൂല്യങ്ങളും മാധ്യമ നയങ്ങളും അനുസരിച്ചുള്ള ഉള്ളടക്കങ്ങൾ മാത്രമേ പ്രക്ഷേപണം ചെയ്യാവൂ.
പുതിയ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തണമെന്നും നിർദേശം നൽകി. മാധ്യമ-കലാരംഗങ്ങളുടെ വികസനവും ദേശീയ ഉള്ളടക്കത്തിന്റെ നിലവാരം ഉയർത്തുകയുമാണ് ഈ നടപടികളുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.