ബെനിൻ, താൻസനിയ, കിർഗിസ്താൻ; സഹായം തുടർന്ന് കുവൈത്ത് ചാരിറ്റികൾ

കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽ പ്രയാസം അനുഭവിക്കുന്നവർക്ക് കുവൈത്ത് സന്നദ്ധസംഘടനകളുശട സഹായം തുടരുന്നു. ‘കുവൈത്ത് നിങ്ങളുടെ കൂടെയുണ്ട്’ കാമ്പയിന്റെ ഭാഗമായി, ബെനിൻ, താൻസനിയ, കിർഗിസ്താൻ എന്നിവിടങ്ങളിൽ ദുരിതാശ്വാസം, വിദ്യാഭ്യാസം, പാർപ്പിടം, ആരോഗ്യം മേഖലകളിൽ പദ്ധതികൾ നടപ്പിലാക്കിവരികയാണ്. ബെനിനിൽ, 'അറ്റാ ചാരിറ്റി സൊസൈറ്റി' ഏകദേശം 1,000 ആളുകൾക്ക് സഹായമെത്തിക്കുകയും 400 രോഗികൾക്ക് ആരോഗ്യപരിചരണം നൽകുകയും ചെയ്തു. ഏകദേശം 400 ഓളം ആളുകൾക്ക് ആവശ്യമായ മരുന്നുകളും പോഷക വസ്തുക്കളും മറ്റ് വൈദ്യസഹായ സാമഗ്രികളും ലഭ്യമാക്കി.

താൻസനിയയിൽ, സോഷ്യൽ റിഫോം സൊസൈറ്റിയുടെ ഭാഗമായ നമാ ചാരിറ്റി, ബഹ്‌റൈനിലെ കാഫ് ഹ്യുമാനിറ്റേറിയൻ്റെ സഹകരണത്തോടെ സാൻസിബാറിൽ അൽ-നമാ സെക്കൻഡറി സ്കൂൾ തുറന്നു. അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടെ ഒമ്പത് മുറികളും ലബോറട്ടറികളും പഠനത്തിനാവശ്യമായ സൗകര്യങ്ങളും ഇവിടെയുണ്ട്. കിർഗിസ്താനിൽ അൽ സഫ ചാരിറ്റി സൊസൈറ്റി ഏകദേശം 275 വീടുകളുള്ള മൂന്ന് പാർപ്പിട ഗ്രാമങ്ങൾ സ്ഥാപിച്ചു. ഇതിനൊപ്പം ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും ജലവിതരണ ശൃംഖലകളും പള്ളികളും ഒരുക്കിയിട്ടുണ്ട്.

നാരിൻ പ്രവിശ്യയിൽ, അത്യാഹിത വിഭാഗത്തോടുകൂടിയ ഒരു പ്രത്യേക ആശുപത്രിയും ഒരു ക്ലിനിക്കും സൊസൈറ്റി ആരംഭിച്ചു. നാരിനിലെയും സമീപ ഗ്രാമങ്ങളിലെയും ഏകദേശം 15,000 ആളുകൾക്ക് ഇത് സേവനം നൽകുന്നു. വിദൂര പ്രദേശങ്ങളിലുള്ള ജനവിഭാഗങ്ങൾക്ക് ആരോഗ്യപരിചരണം എത്തിക്കുന്നതിനായി ഇസിക്-കുളിനും കാരക്കോളിനും ഇടയിൽ രണ്ടാമതൊരു ക്ലിനിക്കും തുറന്നു. സുരക്ഷിതവും സുസ്ഥിരവുമായ ജലവിതരണം ഉറപ്പാക്കുന്നതിനായി, തലസ്ഥാനമായ ബിഷ്‌കെക്കിന് ചുറ്റുമുള്ള ഗ്രാമങ്ങളിലും ഓഷ് പ്രവിശ്യയിലും സൊസൈറ്റി ജലവിതരണ ശൃംഖലകൾ സ്ഥാപിച്ചു. നിരവധി പള്ളികളും നിർമ്മിച്ചു.

Tags:    
News Summary - Kuwaiti Aid Reaches Multiple Countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.