Posted On
date_range Updated On
date_range ഭവൻസ് കുവൈത്ത് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം
കുവൈത്ത് സിറ്റി: ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് മലയാള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 13ന് വൈകുന്നേരം നാലു മുതൽ എഴുവരെ ജലീബ് അൽ ഷുയൂഖിലെ സ്മാർട്ട് ഇന്ത്യൻ സ്കൂളിലാണ് മൽസരം.
പ്രഭാഷണ മികവ് വേദിയിൽ അവതരിപ്പിക്കാനും മലയാള ഭാഷയുടെ മാധുര്യം ആഘോഷിക്കാനും അവസരം ഒരുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഒക്ടോബർ 31. കുവൈത്തിൽ താമസിക്കുന്ന 18 വയസ്സ് തികഞ്ഞവർക്ക് മത്സരത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷന്- 9902 4673,9928 4766.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.