ഗായകൻ സുമേഷ് അയിരൂരിനെ ഇൻകാസ് അംഗങ്ങൾ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range ഇൻകാസ് കുവൈത്ത് സംഗീതരാവ്
കുവൈത്ത് സിറ്റി: ഇൻകാസ് കുവൈത്തിന്റെ ഓണാഘോഷ അവലോകന യോഗവും സംഗീതരാവും മെഡക്സ് മെഡിക്കൽ സെന്ററിൽ നടന്നു. കുവൈത്തിലെത്തിയ ഗായകൻ സുമേഷ് അയിരൂരിന് ഇൻകാസ് കുവൈത്ത് ഊഷ്മളമായ സ്വീകരണം നൽകി. അദ്ദേഹം ആലപിച്ച ഗാനങ്ങൾ സദസ്സിനെ സംഗീതസാന്ദ്രമാക്കി. ഇൻകാസ് കുടുംബാംഗവും ഗായികയുമായ ഹെലൻ സൂസൻ ജോസും ഗാനങ്ങൾ ആലപിച്ചു.
ആലാപനമാധുര്യംകൊണ്ട് സദസ്സിന്റെ ഹൃദയം കവർന്ന ഗായികയ്ക്ക് ഇൻകാസ് കുടുംബം നന്ദിയും ആശംസകളും നേർന്നു. ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലെമുറി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ ജയിംസ് വി കൊട്ടാരം നന്ദിയും പറഞ്ഞു. വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, മീഡിയ കൺവീനർ മധു മാഹി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.