ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് കുവൈത്തിൽ

കുവൈത്ത് സിറ്റി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് കുവൈത്തിലെത്തും. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

കുവൈത്തും ഫ്രാൻസും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 65-ാം വാർഷികത്തോടനുബന്ധിച്ചാണ് സന്ദർശനം. പ്രതിരോധം, നിക്ഷേപം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതും മറ്റു വിഷയങ്ങളും ചർച്ചയിൽ വിഷയമാകും. ഫ്രഞ്ച് പ്രസിഡന്റായ ശേഷം മാക്രോൺ ആദ്യമായാണ് കുവൈത്ത് സന്ദർശിക്കുന്നത്.

Tags:    
News Summary - French President Arrives In Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.