കുവൈത്തിൽ വാഹന ഇൻഷുറൻസ് രേഖകൾ ഇനി ഡിജിറ്റൽ മാത്രം

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹന ഇൻഷുറൻസ് രേഖകൾ ഇനി ഡിജിറ്റൽ രൂപത്തിൽ മാത്രം. ‘ബിമ’ എന്ന ഇലക്ട്രോണിക് സംവിധാനം വഴി പോളിസികൾ നൽകണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് നിർദേശിച്ചു. ഇതോടെ വാഹന ഇൻഷുറൻസിന്റെ പേപ്പർ രേഖകൾ ഒഴിവാകും.

ഇൻഷുറൻസ് തുക ഇലക്ട്രോണിക് രീതിയിൽ മാത്രമേ അടയ്ക്കാനും കഴിയൂ. രേഖകളിലെ കൃത്രിമം തടയാനും ഇൻഷുറൻസ് നടപടികൾ കൂടുതൽ സുതാര്യമാക്കാനുമാണ് ഈ മാറ്റം.

Tags:    
News Summary - Paperless Vehicle Insurance in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.