എം.ബി.എഫ്.സി ക്ലബ് പുതിയ ജഴ്സി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: എം.ബി.എഫ്.സി ക്ലബിന്റെ പുതിയ സീസണിലേക്കുള്ള മാസ്റ്റേഴ്സ്, സോക്കർ ഫുട്ബാൾ ടീമുകൾക്കായുള്ള ജഴ്സി പ്രകാശനം ചെയ്തു. പെട്രോസ്റ്റാർ ജനറൽ മാനേജർ അജിമോൻ മാസ്റ്റേഴ്സ് ടീമിനുള്ള ജേഴ്സിയും ഓപറേഷൻസ് മാനേജർ ഷിജോ പീറ്റർ സോക്കർ ടീമിനുള്ള ജേഴ്സിയും പ്രകാശനം ചെയ്തു. പുതിയ സീസണിൽ ക്ലബിന് കൂടുതൽ നേട്ടങ്ങൾ കൈവരട്ടെയെന്ന് ഇരുവരും ആശംസിച്ചു.
ടീം ക്യാപ്റ്റന്മാരായ മുനീർ നീരാണി, റിയാസ് ബാബു എന്നിവർ ജഴ്സികൾ ഏറ്റുവാങ്ങി. പുതിയ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു. ക്ലബിന്റെ പുതിയ മത്സരങ്ങളെയും പദ്ധതികളെയും കുറിച്ചു മുനീർ നീരാണി സംസാരിച്ചു. ക്ലബ് പ്രതിനിധി ആശിഷ് ചടങ്ങിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.