കുവൈത്തിലെ ദേവാലയത്തിൽ നടന്ന പെസഹ വ്യാഴം ചടങ്ങിൽനിന്ന്
കുവൈത്ത് സിറ്റി: ക്രിസ്തുവിന്റെ അന്ത്യത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കി കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ പെസഹ വ്യാഴം ആചരിച്ചു. ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും പെസഹ അപ്പം മുറിക്കലും നടന്നു. പുലർച്ചെ 5.30 ഓടുകുടി വിവിധ ദേവാലയങ്ങളിൽ ബലിയർപ്പണങ്ങളും കാൽകഴുകൽ ശുശ്രുഷയും നടന്നു. 100 കണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. അതേസമയം, മേഖലയിലെയും രാജ്യത്തെയും പ്രത്യേക സാഹചര്യത്തിൽ ചുരുക്കം പള്ളികളിലാണ് വലിയ രൂപത്തിലുള്ള ചടങ്ങുകൾ നടന്നത്.
വിശുദ്ധ വാരാചരണത്തിലെ അഞ്ചാം ദിവസമാണ് പെസഹ വ്യാഴം. വെള്ളിയാഴ്ച യേശുയേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയിൽ ക്രൈസ്‍വ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കും. ദേവാലയങ്ങളില്‍ വെള്ളിയാഴ്ച രാവിലെ മുതൽ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദു:ഖവെള്ളി എന്നീ ആത്മീയ ദിനങ്ങൾ കടന്ന് യേശുവിന്റെ ഉയിർത്തെഴുന്നേൽപിന്റെ ഓർമ പുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധവാരാചരണവും പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.