ഗർഭച്ഛിദ്ര ഗുളികകളുമായി ഒരാൾ പിടിയിൽ
കുവൈത്ത് സിറ്റി: ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾ പിടിയിൽ. 105 ഗുളികകൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ടൂറിസ്റ്റ് വിസയിൽ മാസം തോറും ഗുളികകൾ കൊണ്ടുവന്നു വിൽപ്പന നടത്തിവരികയായിരുന്നു പതിവ്.
ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അബു ഫതീരയിൽ വെച്ച് ഇയാളെ പിടികൂടുമ്പോൾ കൈവശം ഏഴു ഗുളികകൾ ഉണ്ടായിരുന്നു.
തുടർന്ന് ഫിന്റാസിലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 98 ഗുളികകൾ കൂടി കണ്ടെടുത്തു. താൻ ഓരോ മാസവും ടൂറിസ്റ്റ് വിസയിൽ കുവൈത്തിൽ പ്രവേശിക്കാറുണ്ടെന്നും, ഓരോ തവണ വരുമ്പോഴും തുർക്കിയിൽ നിന്ന് 56 ഗർഭച്ഛിദ്ര ഗുളികകൾ കൊണ്ടുവന്ന് ഇവിടെ വിൽക്കാറുണ്ടെന്നും പ്രതി സമ്മതിച്ചതായി മന്ത്രാലയം അറിയിച്ചു.
ഇതിന് ആകെ 1,040 കുവൈത്തി ദിനാർ വില വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെയും പിടിച്ചെടുത്ത ഗുളികകളും നിയമനടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.