മയക്കുമരുന്ന്, മദ്യക്കടത്ത് കേസുകളിൽ നാലുപേർ പിടിയിൽ

കുവൈത്ത് സിറ്റി: ലഹരിമരുന്നുകൾ, മാനസികനിലയെ ബാധിക്കുന്ന പദാർത്ഥങ്ങൾ, മദ്യം എന്നിവയുടെ കടത്തുമായി ബന്ധപ്പെട്ട നാല് വ്യത്യസ്ത കേസുകളിൽ നാല് പേർ പിടിയിൽ. മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റാണ് അറസ്റ്റ് നടത്തിയത്.

രണ്ടു കിലോ കഞ്ചാവ്, ഒരു കിലോ കൊക്കെയ്ൻ, 1,000 കാപ്റ്റഗൺ ഗുളികകൾ, ഷാബു എന്നറിയപ്പെടുന്ന 80 ഗ്രാം മയക്കുമരുന്ന് എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

രാസവസ്തുക്കൾ പുരട്ടിയ 11 എ-4 ഷീറ്റുകളും, 97 കുപ്പി മദ്യവും, വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതപ്പെടുന്ന 520 ദീനാറും പിടിച്ചെടുത്തതായും മന്ത്രാലയം അറിയിച്ചു. സംശയിക്കപ്പെടുന്നവരെയും പിടിച്ചെടുത്ത വസ്തുക്കളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Tags:    
News Summary - Four arrested in drug and liquor smuggling cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.