മാസ്​ക്കിന്​ വില വർധിപ്പിച്ച്​ കച്ചവടക്കാർ

കുവൈത്ത് സിറ്റി: രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ മുഖാവരണത്തിനു വില കുത്തനെ വർധിച്ചു. നേര​േത്ത 100 ഫില്‍സിനു ലഭിച്ചിരുന്ന സാധാരണ മുഖാവരണത്തിന്​ ഒരു ദീനാര്‍ വരെ വില വർധിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഫാര്‍മസികളില്‍ മുഖാവരണത്തി​​െൻറ ലഭ്യത കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ചില ഫാര്‍മസികളില്‍ കൃത്രിമമായി വില വർധിപ്പിച്ചതായി സ്വദേശികളില്‍നിന്ന്​ പരാതി ലഭിച്ചിട്ടുണ്ട്.

കൃത്രിമമായി വില വർധിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും രോഗപ്രതിരോധ വസ്തുക്കള്‍ കയറ്റുമതി ചെയ്യരുതെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കി.

Tags:    
News Summary - mask price-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.