???????? ??????????? ????????? ??????? ??????? ??????????

മാസ്​ക്​ നിർമിച്ച്​ സന്നദ്ധ പ്രവർത്തകർ

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിരോധത്തിനായി മാസ്​കുകളുടെ ആവശ്യം വർധിച്ചപ്പോൾ ക്ഷാമം തീർക്കാൻ സന്നദ്ധ പ്രവ ർത്തകരും. കുവൈത്തി സന്നദ്ധ പ്രവർത്തകരാണ് മുബാറക്​ അൽ കബീർ ഗവർണറേറ്റിൽ​ ക്യാമ്പ്​ ചെയ്​ത്​ മാസ്​ക്​ നിർമിക്കുന്നത്​. ഇവർക്ക്​ ഇതിനായി പ്രത്യേക പരി​ശീലനവും നൽകി. രാജ്യത്തെ വിപണിയിൽ ഇപ്പോഴും മാസ്​ക്​ ക്ഷാമം നേരിടുന്നുണ്ട്​. ഇറക്കുമതിയിലൂടെ ക്ഷാമം പരിഹരിക്കാൻ ശ്രമിക്കുന്നു​വെങ്കിലും ആവശ്യത്തിനനുസരിച്ചുള്ള സപ്ലൈ ഇപ്പോഴും ഇല്ല. ഇത്​ മുതലാക്കി പൂഴ്​ത്തിവെപ്പും അമിത വില ഇൗടാക്കലും സജീവമാണ്​. വാണിജ്യ മന്ത്രാലയം വിപണിയിൽ പരിശോധന നടത്തുന്നുവെങ്കിലും ചൂഷണം പൂർണമായി തടയാൻ കഴിഞ്ഞിട്ടില്ല. ഇതിനി​ടയിൽ സ്വദേശി സന്നദ്ധ പ്രവർത്തകർ മാസ്​ക്​ നിർമിച്ച്​ വിതരണം ചെയ്യുന്നത്​ മാതൃകയാണ്​.
Tags:    
News Summary - mask-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.