മർസൂഖ്​ അൽ ഗാനിം വീണ്ടും കുവൈത്ത് പാർലമെൻറ്​​ സ്​പീക്കർ

കുവൈത്ത്​ സിറ്റി: വെല്ലുവിളികളെ അതിജീവിച്ച്​ മർസൂഖ്​ അൽഗാനിം വീണ്ടും കുവൈത്ത്​ പാർലമെൻറ്​ സ്​പീക്കറായി തെ​രഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 33​ വോട്ടുനേടിയപ്പോൾ എതിർ സ്ഥാനാർഥി ബദർ അൽ ഹുമൈദിക്ക്​ 28 വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. കഴിഞ്ഞ ദിവസം അബ്​ദുൽ കരീം കൻദരിയുടെ ദീവാനിയയിൽ ചേർന്ന യോഗത്തിൽ 37 എം.പിമാർ പ​െങ്കടുക്കുകയും മർസൂഖ്​ അൽ ഗാനിമിനെതിരെ ഒന്നിച്ച്​ നിൽക്കാൻ തീരുമാനിക്കുകയും ചെയ്​തിരുന്നു. എന്നാൽ, വോ​െട്ടണ്ണിയപ്പോൾ പ്രതിപക്ഷ പൊതു സ്ഥാനാർഥിക്ക്​ 28 വോട്ടുമാത്രം. 50 അംഗ പാർലമെൻറിലെ എം.പിമാർക്കും മന്ത്രിമാർക്കും വോട്ടുണ്ട്​. മൂന്നാം തവണയാണ്​ മർസൂഖ്​ അൽ ഗാനിം സ്​പീക്കറാവുന്നത്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.