കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് തൊഴിൽ വിപണിയുട െ ആവശ്യത്തിനനുസൃതമായി മാത്രമായിരിക്കുമെന്ന് സാമ്പത്തികകാര്യ മന്ത്രി മറിയം അൽഅ ഖീൽ പറഞ്ഞു. സ്വകാര്യ മേഖലയിലേക്ക് ഈജിപ്തിൽനിന്ന് വൻതോതിൽ റിക്രൂട്ട്മെൻറ് നടക ്കുന്നതായ പ്രചാരണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. ഓരോ മാസവും ഈജിപ്തിൽനിന്ന് വൻ തോതിൽ തൊഴിലാളികൾ എത്തുന്നു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ.
രാജ്യത്തെത്തുന്ന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കണക്കുകൾ തെറ്റാണെന്ന് പറഞ്ഞ മന്ത്രി തൊഴിൽ വിപണിയുടെ ആവശ്യം കണക്കിലെടുത്ത് കൃത്യമായ കരാറുകളുടെ അടിസ്ഥാനത്തൽ മാത്രമാണ് വിദേശതൊഴിലാളികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ കണക്കനുസരിച്ച് പ്രതിമാസം 1400നും 2200നും ഇടയിലാണ് ഈജിപ്തിൽനിന്നും കുവൈത്തിലെ സ്വകാര്യ തൊഴിൽ മേഖലയിലേക്ക് വരുന്ന തൊഴിലാളികളുടെ എണ്ണം. ഈ തരത്തിൽ 62,000 തൊഴിൽ പെർമിറ്റുകളാണ് കഴിഞ്ഞ വർഷം അനുവദിച്ചത്.
സർക്കാർ മേഖലയിൽ 577 ഈജിപ്തുകാർ മാത്രമാണ് കഴിഞ്ഞ വർഷം ജോലിയിൽ പ്രവേശിച്ചത്. അധ്യാപകരാണ് ഇവരിലേറെയും. സ്വകാര്യമേഖലയിലെ ദേശീയ തൊഴിലാളി അനുപാതം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം നടപ്പാക്കാൻ വൈകുന്നത് സാങ്കേതിക കാരണങ്ങളാലാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തിെൻറ സഹകരണത്തോടെ ഇതുസംബന്ധിച്ച ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.