മാർത്തോമാ യുവജന സഖ്യം മലയാള ഭാഷ പഠന കളരി ഡോ. ബിജു പാറക്കൽ ഉദ്ഘാടനം
ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും പതിനാറാമത് മലയാള ഭാഷ പഠന കളരിയുടെ ഉദ്ഘാടനവും അബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. പരിപാടിയിൽ ഇടവക വികാരി ഡോ.ഫെനോ എം.തോമസ് അധ്യക്ഷത വഹിച്ചു.
സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരി റവ.ഡോ.ബിജു പാറക്കൽ ഉദ്ഘാടനം ചെയ്തു. യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന മലയാള ഭാഷ പഠന ക്ലാസിൽ 200 ലേറെ കുട്ടികൾ രജിസ്റ്റർ ചെയ്തതായി സംഘാടകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.