കുവൈത്ത് സിറ്റി മാർത്തോമാ ഇടവകയുടെ 22ാമത് കുടുംബസംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി മാർത്തോമാ ഇടവകയുടെ 22ാമത് കുടുംബസംഗമം നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് അങ്കണത്തിൽ നടത്തി. ഇടവക വികാരി റവ. ഡോ. ഫെനോ എം. തോമസ് അധ്യക്ഷത വഹിച്ചു.
സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ഇടവക വികാരി ഫാ. ജിതിൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. റവ. പി.ജെ. സിബി, റവ. ജേക്കബ് വർഗീസ്, റവ. പ്രമോദ് മാത്യൂ തോമസ്, റവ. ബിനു ചെറിയാൻ, റവ. ബിനു എബ്രഹാം, സജു വി. തോമസ്, ബിജോയ് ജേക്കബ് മാത്യൂ എന്നിവർ സംസാരിച്ചു. ഗായകരായ അഞ്ജു ജോസഫ്, മരിയ കോലടി, ജിജോ മാത്യു, ജോ ജോസ് പീറ്റർ എന്നിവർ ഗാനസന്ധ്യക്ക് നേതൃത്വം നൽകി.
വിവിധ കലാപരിപാടികൾ, ഗെയിംസ്, അത്ഭുത ചെപ്പ്, ബിങ്കോ, ഭക്ഷണശാലകൾ, നാടൻ തട്ടുകട എന്നിവയും ക്രമീകരിച്ചിരുന്നു. ജനറൽ കൺവീനർ ബിനു തോമസ് സ്വാഗതവും പ്രോഗ്രാം കൺവീനർ ജോഫി വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.