????????? ?????? ?? ????? ???? ????????? ??????????? ??????? ?????????????? ????? ?????????????

മർസൂഖ് അൽ ഗാനിം ജർമൻ ഡെപ്യൂട്ടി സ്​പീക്കറുമായി ചർച്ച നടത്തി

കുവൈത്ത് സിറ്റി: കുവൈത്ത്​ പാർലമ​െൻറ്​ സ്​പീക്കർ മർസൂഖ് അൽ ഗാനിം ജർമൻ പാർലമ​െൻറ് ഡെപ്യൂട്ടി സ്​പീക്കർ തോമസ് ​ ഒാപ്പർമാനുമായി ചർച്ച നടത്തി. സ്​പീക്കറുടെ ഓഫിസിൽ നടന്ന ചർച്ചയിൽ ഇരു രാജ്യങ്ങൾക്കിടയിൽ പാർലമ​െൻററി സഹകരണം ശക്തിപ്പെടുത്താനും ഈ രംഗത്തെ പുതിയ വിവരങ്ങൾ പരസ്​പരം കൈമാറാനും ധാരണായി. അന്താരാഷ്​ട്ര കാര്യങ്ങൾക്കുപുറമെ ഇരു രാജ്യങ്ങൾക്കും തുല്യപ്രാധാന്യമുള്ള മറ്റു വിഷയങ്ങളും ചർച്ചയായി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് ജർമൻ പാർലമ​െൻറ് ഡെപ്യൂട്ടി സ്​പീക്കറും ഔദ്യോഗിക സംഘവും കുവൈത്തിലെത്തിയത്.
Tags:    
News Summary - marsook al ghanim charcha-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.