സൗഹൃദത്തിന്‍െറ കരുതലുമായി  ‘മനുഷ്യജാലിക’

കുവൈത്ത് സിറ്റി: കുവൈത്ത് ഇസ്ലാമിക് കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ റിപ്പബ്ളിക് ദിനാഘോഷത്തോടനുബന്ധിച്ച് മനുഷ്യജാലിക സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിന്‍സ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. 
‘രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്‍െറ കരുതല്‍’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച  മനുഷ്യജാലികയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഇന്ത്യന്‍ മതേതര പൈതൃകത്തിനെതിരായി വിവിധ കേന്ദ്രങ്ങളില്‍നിന്നുയര്‍ന്നുവരുന്ന വര്‍ഗീയ തീവ്രവാദ പ്രവണതക്കെതിരെയും ജനാധിപത്യത്തെ മലിനമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും കൈകോര്‍ക്കേണ്ടതിന്‍െറ ആവശ്യകത പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു പരിപാടി. 
ഇസ്ലാമിക് കൗണ്‍സില്‍ പ്രസിഡന്‍റ്  ശംസുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഹംസ ബാഖവി ഉദ്ഘാടനം നിര്‍വഹിച്ചു. 
ഉസ്മാന്‍ ദാരിമി പ്രതിജ്ഞ ചൊല്ലികൊടുക്കുകയും മുസ്തഫ ദാരിമി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയില്‍ സംബന്ധിച്ചു. 
ഇസ്മായില്‍ ഹുദവി സ്വാഗതവും നാസര്‍ കോഡൂര്‍ നന്ദിയും പറഞ്ഞു.
 

News Summary - manushyajalika

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.