കുവൈത്ത് സിറ്റി: സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്ന തരത്തിൽ നിന്ദ്യമായ ഉള്ളടക്കം അടങ്ങിയ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ഒരു പൗരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായ വ്യക്തി പുറത്തുവിട്ട വിഡിയോ മനഃപൂർവ്വം ഒരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. അവഹേളനവും പരിഹാസവും വിഡിയോ ക്ലിപ്പിൽ അടങ്ങിയതായും മന്ത്രാലയം വ്യക്തമാക്കി. ദേശീയ ഐക്യത്തെ തകർക്കാനുള്ള ശ്രമമായാണ് ഇതിനെ കണക്കാക്കുന്നത്. ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയതോടെ അധികാരികൾ വേഗത്തിൽ നടപടി സ്വീകരിച്ചു.
പ്രതിക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചു ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ദേശീയ ഐക്യത്തിന് ഭീഷണിയാകുന്ന ഏതൊരു പ്രവൃത്തികൾക്കും പ്രസ്താവനകൾക്കും എതിരെ കർശന നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിദ്വേഷ പ്രസംഗങ്ങളുടെ പ്രചാരണമോ സാമൂഹിക ഘടനയെ തകർക്കാനുള്ള ശ്രമങ്ങളോ അനുവദിക്കില്ലെന്നും ഓർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.