കുവൈത്ത് സിറ്റി: പൊതുറോഡിൽ ഓൾ-ടെറൈൻ വെഹിക്കിൾ ഓടിച്ച പൗരൻ പിടിയിൽ. റോഡുകളിലെ സുരക്ഷാ പരിശോധനക്കിടെയാണ് ട്രാഫിക് ഉദ്യോഗസ്ഥർ പ്രതിയെ കണ്ടെത്തിയത്. വാഹനം കണ്ടുകെട്ടി പ്രതിയെ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു.
ഇത്തരം ലംഘനങ്ങൾക്ക് 150 ദീനാര്‍ പിഴയാണ് ചുമത്തുന്നത്. കേസ് കോടതിയിലെത്തിയാൽ പരമാവധി മൂന്ന് വർഷം തടവും ആയിരം ദിനാർ പിഴയും ലഭിക്കാം. ദുഷ്‌കരമായ ഭൂപ്രകൃതികളിൽ (മണൽ, ചെളി, പാറക്കെട്ടുകൾ, മഞ്ഞ്) ഓടിക്കുന്ന ചെറുവാഹനങ്ങളെയാണ് ഓൾ-ടെറൈൻ വെഹിക്കിൾ. ഇവക്ക് പൊതു നിരത്തുകളിൽ നിയന്ത്രണമുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്ങിനെതിരെ പരിശോധന തുടരുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.