കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് തുർക്കിയ

പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായുള്ള

കൂടിക്കാഴ്ചയിൽ

യു.എൻ പൊതുസഭ സമ്മേളനം; ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി കിരീടാവകാശി

കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭ പൊതുസഭ സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ എത്തിയ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് വിവിധ ലോകനേതാക്കളുമായി കൂടികാഴ്ചകൾ നടത്തി.

തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായുള്ള കൂടികാഴ്ചയിൽ കുവൈത്തും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കനുസൃതമായി വിവിധ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവ ചർച്ച ചെയ്തു. പ്രാദേശികവും അന്താരാഷ്ട്രവുമായ സംഭവവികാസങ്ങളും പരസ്പര താൽപ്പര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച നടത്തി.

കൂടിക്കാഴ്ചക്കിടെ, തുർക്കി പ്രസിഡന്റിന് കുവൈത്ത് അമീറിന്റെ അഭിവാദ്യങ്ങൾ കൈമാറിയ കിരീടാവകാശി, അദ്ദേഹത്തിന് മികച്ച ആരോഗ്യവും തുർക്കിക്കും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസിച്ചു. കൊസോവോ പ്രധാനമന്ത്രി ആൽബിൻ കുർട്ടിയ, ജോർഡൻ രാജാവ് അബ്ദുള്ള രണ്ടാമൻ എന്നിവരുമായും കിരീടാവകാശി കൂടികാഴ്ച നടത്തി.

Tags:    
News Summary - UN General Assembly session; Crown Prince holds high-level meetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.