സർക്കാർ ഭൂമി താൽക്കാലിക പാർക്കിങ് സ്ഥലങ്ങളാക്കും

കുവൈത്ത് സിറ്റി: സർക്കാർ ഭൂമി താൽക്കാലിക പാർക്കിംഗ് സ്ഥലങ്ങളായി ഉപയോഗിക്കാൻ അനുമതി. സർക്കാർ ഏജൻസികൾക്ക് അനുവദിച്ചിട്ടുള്ള ഒഴിഞ്ഞ ഭൂമിയാണ് ഇതിനായി ഉപയോഗിക്കുക. കുവൈത്ത് മുനിസിപ്പാലിറ്റിയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും ചേർന്നാകും സ്ഥലങ്ങൾ കണ്ടെത്തുക.

ഓരോ സ്ഥലത്തിന്റെയും സൗകര്യവും ആവശ്യകതയും പരിശോധിച്ച ശേഷമാകും അനുമതി നൽകുക. ഭൂമി അനുവദിച്ച ഏജൻസിയുടെ അനുമതിയും നിർബന്ധമാണ്. ആവശ്യം വന്നാൽ താൽക്കാലിക പാർക്കിംഗ് സൗകര്യങ്ങൾ നീക്കം ചെയ്യണമെന്നും കൗൺസിൽ നിർദേശിച്ചു.

Tags:    
News Summary - Temporary parking spaces on government land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.