Posted On
date_range Updated On
date_range കുവൈത്ത്-സൗദി സൈനിക-സുരക്ഷ ഏകോപന സമിതി യോഗം ചേർന്നു
കുവൈത്ത് സിറ്റി: കുവൈത്ത്-സൗദി ഏകോപന സമിതിയുടെ കീഴിലുള്ള സൈനിക-സുരക്ഷാ ഏകോപന സമിതി യോഗം ചേർന്നു. വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ, കുവൈത്ത് പ്രതിനിധി സംഘത്തെ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബ് നയിച്ചു. കുവൈത്ത്, സൗദി അറേബ്യ പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങൾ, നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ, കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) പ്രതിനിധികളും സുരക്ഷാ വിഭാഗം തലവന്മാരും യോഗത്തിൽ പങ്കെടുത്തു.
അജണ്ടയിലുണ്ടായിരുന്ന വിവിധ വിഷയങ്ങൾ, സംയുക്ത സംരംഭങ്ങൾ, സൈനിക-സുരക്ഷാ മേഖലകളിലെ സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. സംയുക്ത പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വർധിപ്പിക്കുന്നതിനായി വിവരങ്ങളും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങളും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.