Posted On
date_range Updated On
date_range ദേശീയ ദിനം; സൗദി അറേബ്യക്ക് കുവൈത്തിന്റെ ആശംസ
കുവൈത്ത് സിറ്റി: സൗദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സൗദി സൽമാൻ രാജാവിന് ആശംസാ സന്ദേശം അയച്ചു..
സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ സൗദി അറേബ്യ കൈവരിച്ച വികസനത്തെ അമീർ പ്രശംസിച്ചു. സൽമാൻ രാജാവിന് സുഖവും ആരോഗ്യവും നേർന്ന അദ്ദേഹം, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണയോടെ സൗദി അറേബ്യയിൽ സുരക്ഷയും സ്ഥിരതയും സമൃദ്ധിയും നിലനിൽക്കട്ടെയെന്നും ആശംസിച്ചു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും അഭിനന്ദനവും ആശംസകളും നേർന്ന് സൗദി സൽമാൻ രാജാവിന് സന്ദേശം അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.