ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾ

ഏഷ്യൻ ഗെയിംസ്: നേട്ടം ആവർത്തിച്ച് കുവൈത്ത്, മെഡൽ പട്ടികയിലേക്ക് ഒരു സ്വർണവും വെള്ളിയും കൂടി

കുവൈത്ത് സിറ്റി: ഏഷ്യൻ ഗെയിംസിൽ വീണ്ടും സ്വർണ നേട്ടവുമായി കുവൈത്ത്. ബുധനാഴ്ച നടന്ന ടീം കാറ്റ ഇനത്തിൽ കുവൈത്ത് സ്വർണ്ണ മെഡലും ടീം സ്കീറ്റ് ഷൂട്ടിംഗിൽ വെള്ളി മെഡലും നേടി. മുഹമ്മദ് അൽ മൗസവി, സൽമാൻ അൽ മൗസവി, മുഹമ്മദ് ഹുസൈൻ എന്നിവരടങ്ങുന്ന കുവൈത്ത് കരാട്ടെ ടീമാണ് സ്വർണ നേട്ടത്തോടെ രാജ്യത്തിന്റെ അഭിമാനമായത്.

സ്‌കീറ്റ് ഷൂട്ടിംഗിൽ രണ്ടാമതെത്തി കുവൈത്തിന്റെ അബ്ദുള്ള അൽ റാഷിദി, മുഹമ്മദ് അൽ ദൈഹാനി, മുഹമ്മദ് അൽ വാദ് എന്നിവരടങ്ങുന്ന ടീം വെള്ളി മെഡൽ സ്വന്തമാക്കി.

ജപ്പാനിൽ നടക്കുന്ന ഇരുപതാമത് ഏഷ്യൻ ഗെയിംസിന്റെ ആദ്യ ദിനത്തിൽ പുരുഷന്മാരുടെ 60 കിലോഗ്രാം കുമിതെ വിഭാഗത്തിൽ കുവൈത്ത് കരാട്ടെ താരം അബ്ദുല്ല ഷാബാൻ സ്വർണ്ണ മെഡൽ നേടിയിരുന്നു. ടെക്ബാൾ പുരുഷ ഡബിൾസ് വിഭാഗത്തിൽ കുവൈത്ത് ടീം വെങ്കല മെഡലും സ്വന്തമാക്കി. പുരുഷന്മാരുടെ വ്യക്തിഗത കാറ്റ കരാട്ടെ ഇനത്തിൽ കുവൈത്ത് താരം സയ്യിദ് അൽ മൗസവിയും വെങ്കല മെഡൽ നേടി. ഇതോടെ കുവൈത്തിന്റെ മെഡൽ നേട്ടം രണ്ടു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും അടക്കം അഞ്ചായി. ഗെയിംസിൽ 16 കായിക ഇനങ്ങളിലായി 120 പുരുഷ-വനിത താരങ്ങൾ കുവൈത്തിനായി മൽസര രംഗത്തുണ്ട്.

Tags:    
News Summary - Asian Games: Kuwait Repeats Success with Additional Gold and Silver Medals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.