ഫഹാഹീൽ ഇസ്‌ലാഹി മദ്റസ പൂർവവിദ്യാർഥികൾ അബ്ദു റഷീദ് കുട്ടമ്പൂരിനൊപ്പം

ഫഹാഹീൽ ഇസ്‌ലാഹി മദ്റസ പൂർവ വിദ്യാർഥി സംഗമം

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) ഫഹാഹീൽ മദ്റസ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

കുവൈത്ത് സന്ദർശനത്തിനെത്തിയ പ്രഭാഷകനും വിസ്ഡം ഓർഗനൈസേഷൻ സംസ്ഥാന ഭാരവാഹിയുമായ അബ്ദുറഷീദ് കുട്ടമ്പൂർ വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം, കരിയർ തെരഞ്ഞെടുപ്പ്, തൊഴിൽ മേഖലകളിലെ സാധ്യതകൾ എന്നിവയെക്കുറിച്ചും കരിയർ നിർണയത്തിൽ ഇസ്‌ലാമിക മൂല്യങ്ങളും ധാർമിക ബോധവും പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ച നടന്നു.

വിദ്യാർത്ഥികളുടെ അഭിരുചികളും കഴിവുകളും തിരിച്ചറിഞ്ഞ് ലക്ഷ്യബോധത്തോടെ മുന്നേറേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. എജുക്കേഷൻ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് സംസാരിച്ചു.

കെ.സി. മുഹമ്മദ് നജീബ് മദ്റസ പ്രധാനാധ്യാപകൻ സാജു ചെമ്മനാട്, അൻവർ കളിക്കാവ് സിറാജ് കാലടി, തൻവീർ ബഷീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അൻസാർ കൊയിലാണ്ടി സ്വാഗതവും ഫൈസൽ മണിയൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Fahaheel Islahi Madrasa Alumni Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.