Posted On
date_range Updated On
date_range കുവൈത്തിൽ കടൽ ടാക്സി ഉൾപ്പെടെ ഏഴ് പുതിയ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി
കുവൈത്ത് സിറ്റി: കടൽ ടാക്സി ഉൾപ്പെടെ ഏഴ് പുതിയ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി. മറൈൻ പരിശീലനം, കടൽമാർഗമുള്ള ഡെലിവറി, ജല വിനോദ പ്രവർത്തനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കടൽ മേഖലയിലെ പരസ്യ സേവനങ്ങൾക്കും മറൈൻ അറ്റകുറ്റപ്പണി സേവനങ്ങൾക്കും അനുമതി നൽകി.
പുതിയ പ്രവർത്തനങ്ങളിൽ ആറ് എണ്ണത്തിന്റെയും മേൽനോട്ടം കോസ്റ്റ് ഗാർഡ് നിർവഹിക്കും. മൂവബിൾ ഷേഡിംഗ് സംവിധാനങ്ങളുടെ നിർമ്മാണത്തിന് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി മേൽനോട്ടം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.