കലയുടെ ആഘോഷമായി ‘മാമാങ്കം’ നൃത്ത സംഗീത നിശ

കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് വാർഷികാഘോഷം ‘മാമാങ്കം- 2K25’ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ വേദിയിൽ നടന്നു. ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ചെയർപേഴ്സൺ നസീഹ മുഹമ്മദ് റബീഹ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ പുറക്കയിൽ സംഘടന പ്രവർത്തനം വിവരിച്ചു. മാമാങ്കം ജനറൽ കോഓഡിനേറ്റർ വാസുദേവൻ മമ്പാട്, മുഖ്യരക്ഷാധികാരി ഷറഫുദ്ദീൻ കണ്ണേത്ത്, ലേഡീസ് വിങ് ചെയർപേഴ്സൺ അനു അഭിലാഷ്, മാക്ക് കിഡ്സ് പ്രസിഡൻറ് ദീത്യ സുധീപ് എന്നിവർ ആശംസകൾ നേർന്നു. മാമാങ്കം ജനറൽ കൺവീനർ ബിജു ഭാസ്കർ സ്വാഗതവും ട്രഷറർ പ്രജിത്ത് മേനോൻ നന്ദിയും പറഞ്ഞു.

സുനിൽ പാറകപ്പാടത്ത്, അൽ നാസർ ഗ്രൂപ് സി.ഇ.ഒ യുസഫ് ഫൈസൽ അൽ റഷീദ് എന്നിവർ ശിഷ്ടാതിഥികളായി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, മെഡക്സ് മെഡിക്കൽ ഗ്രൂപ് ചെയർമാൻ വി.പി. മുഹമ്മദലി, ഫ്രണ്ട് ലൈൻ ലോജിസ്റ്റിക്സ് വൈസ് പ്രസിഡന്റ് മുസ്തഫ കാരി, ക്വാളിറ്റി ഫുഡ് സ്റ്റഫ്സ് ചെയർമാൻ മുസ്തഫ ഉണ്ണിയാലുക്കൽ, ദഹലിയ ഗ്രൂപ് ചെയർമാൻ ഡോ.അബ്ദുല്ല ഹംസ, കെ.ടി. തോമസ്, സിമിയ ബിജു, അഷ്റഫ് ചൂരോട്ട് , അഡ്വ. ജസീന ബഷീർ, അഭിലാഷ് കളരിക്കൽ, കെ.ടി. മുജീബ്, മാർട്ടിൻ ജോസഫ്, റാഫി ആലിക്കൽ, അഫ്സൽ ഖാൻ എന്നിവർ സന്നിഹിതരായിരുന്നു.

മാമാങ്കം സുവനീർ കൺവീനർ ഇല്ല്യാസ് പാഴൂരിൽ നിന്ന് നസീഹ മുഹമ്മദ് റബീഹ് ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു. ഡോ.അബ്ദുല്ല ഹംസ, ഡോ.സലിം കുണ്ടുങ്ങൽ, ഷമേജ് കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 10, 12, ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡും ജീവ ജിഗുവിന് ഗാന പ്രതിഭ പുരസ്കാരവും നൽകി. ‘പ്രതീക്ഷ’ സഹായനിധി ഉദ്ഘാടനവും നടന്നു. അസോസിയേഷൻ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും, മ്യൂസിക്കൽ ഷോയും നടന്നു.

Tags:    
News Summary - ‘Mamangam’ dance and music night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.