???????? ????????????

പ്ര​വാ​സ മാധ്യമ പ്രവർത്തനത്തി​െൻറ  27 വ​ർ​ഷ​ങ്ങ​ളിലൂടെ മ​ല​യി​ൽ മൂ​സ​ക്കോ​യ

ഇന്നത്തെ കുവൈത്തിലെ പല പ്രമുഖ മലയാളി എഴുത്തുകാരും എഴുതിത്തെളിഞ്ഞത് കുവൈത്ത് ടൈംസ് മലയാളം പതിപ്പിലൂടെയായിരുന്നു 
കുവൈത്ത് സിറ്റി: നിമിഷനേരംകൊണ്ട് വാർത്തകൾ വിരൽത്തുമ്പിലെത്തുന്ന ഇൗ ഹൈടെക് യുഗത്തിൽ കുവൈത്ത് മലയാളികൾക്ക് മറക്കാനാകാത്ത ഒരു മാധ്യമപ്രവർത്തകനുണ്ട് -കോഴിക്കോട് തലക്കുളത്തൂരിലെ മലയിൽ മൂസക്കോയ. കാലം 1980കളുടെ തുടക്കം, ഇന്നത്തെ പോലെ ചാനലുകളുടെ അതിപ്രസരമില്ല. സാമൂഹിക മാധ്യമങ്ങളെ കുറിച്ച് ജനങ്ങൾക്ക് കേട്ടുകേൾവി പോലുമില്ല. നാട്ടിലെ വാർത്തയറിയാൻ വല്ലപ്പോഴും എത്തുന്ന കത്ത് മാത്രമാണ് ശരണം. അതിൽ വീട്ടിലെ വാർത്തകളേ ഉണ്ടാവൂ. നാട്ടിലെ വാർത്തയറിയാൻ വഴികൾ വിരളം. 

അങ്ങനെയിരിക്കെയാണ് 1982ൽ കുവൈത്ത് ടൈംസ് എന്ന ഇംഗ്ലീഷ് പത്രത്തോടൊപ്പം രണ്ട് പേജ് മലയാളം വാർത്തകളും വന്നുതുടങ്ങിയത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കുവൈത്ത് സന്ദർശനത്തോടനുബന്ധിച്ചായിരുന്നു തുടക്കം. മലയിൽ മൂസക്കോയ എന്ന വർത്തകൾ മാത്രം നെഞ്ചേറ്റിയ ഒരു ചെറുപ്പക്കാരനായിരുന്നു അതിനു പിന്നിൽ.  നാട്ടിലെ ചന്ദ്രിക പത്രത്തിലെ 16 വർഷത്തെ പ്രവർത്തന പരിചയത്തിെൻറ കരുത്ത് അദ്ദേഹത്തിന് കൂട്ടായുണ്ടായിരുന്നു. പി.എ. മുഹമ്മദ് കോയ (മുഷ്താഖ്) എന്ന അതികായന് കീഴിൽ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ജോലി ചെയ്തത് മലയിൽ മൂസക്കോയയിലെ പത്രപ്രവർത്തകനെ വളർത്തി. അക്കാലത്ത് ചന്ദ്രിക ആഴ്ചപ്പതിപ്പ് സാഹിത്യമേഖലയിൽ തലയെടുപ്പുള്ളതായിരുന്നു. എസ്.കെ. പൊറ്റെക്കാട്ടിെൻറ ‘നോർത് അവന്യൂ’, എം. മുകുന്ദെൻറ ‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’ തുടങ്ങിയ പ്രശസ്ത കൃതികൾ അക്കാലത്താണ് ചന്ദ്രികയിൽ പ്രസിദ്ധീകരിക്കുന്നത്. 

പല എഴുത്തുകാരുമായുള്ള സമ്പർക്കത്തിനും സൗഹൃദത്തിനും അക്കാലം വഴിയൊരുക്കി. കുവൈത്ത് ടൈംസിൽ പ്രൂഫ് റീഡറായാണ് തുടക്കം. മലയാളവിഭാഗം വികസിപ്പിക്കുന്നതിന് മേലധികാരികളിൽ മൂസക്കോയ നടത്തിയ സമ്മർദം ഫലിച്ചു. അങ്ങനെ രണ്ട് പേജിൽ കൈയെഴുത്ത് പ്രതിയായി പ്രസിദ്ധീകരിച്ചിരുന്ന പത്രം നാല്, ആറ് പേജുകളിലായി പുതിയ കെട്ടിലും മട്ടിലും പ്രസിദ്ധീകരിച്ചു. ആഴ്ചയിൽ പ്രതിവാരപ്പതിപ്പുകളിറക്കി. പ്രവാസി മലയാളികളായ എഴുത്തുകാർക്കും ഇതിൽ എഴുതാൻ യഥേഷ്ടം അവസരം ലഭിച്ചു. നാട്ടിൽനിന്ന് വരുന്ന വലിയൊരു കത്തായി കുവൈത്ത് ടൈംസ് മലയാളം പതിപ്പ് അക്കാലത്ത് മാറി. അതിെൻറ അമരക്കാരൻ മലയിൽ മൂസക്കോയ ഏറ്റവും കൂടുതൽ പേർക്കറിയാവുന്ന കുവൈത്ത് മലയാളിയുമായി. സാമൂഹിക സാംസ്കാരിക മേഖലകളിലും മൂസാക്ക നിറഞ്ഞുനിന്നു. 
സംഘടനകളുടെയോ കൂട്ടായ്മകളുടെ ഒാണാഘോഷ പരിപാടികൾ അക്കാലത്ത് മലയിൽ മൂസക്കോയ ഇല്ലാതെ കടന്നുപോവാറില്ല. ഇന്നത്തെ കുവൈത്തിലെ പല പ്രമുഖ മലയാളി എഴുത്തുകാരും എഴുതിത്തെളിഞ്ഞത് കുവൈത്ത് ടൈംസ് മലയാളം പതിപ്പിലൂടെയായിരുന്നു. നിലവിൽ മംഗഫിൽ ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ഡയറക്ടറായി ജോലി ചെയ്യുകയാണ് ഇദ്ദേഹം.

News Summary - malayil moosakkoya kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.