മലയാളി യുവാവ്‌ നാട്ടിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന്‌ നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ്‌ നിര്യാതനായി. ഫോർട്ട്‌ കൊച്ചി പള്ളുരുത്തി സ്വദേശി അറക്കൽ വീട്ടിൽ അനൂപ്‌ ബെന്നിയാണ് (32) മരിച്ചത്. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്ന്‌ ആശുപത്രിയിൽ കാണിച്ച ശേഷം നാട്ടിലേക്കുള്ള യാത്രയിലായിരുന്നു.

തുടർന്ന് കുവൈത്ത് കൊച്ചി വിമാനത്തിൽ യാത്ര തിരിച്ചെങ്കിലും വിമാനത്തിൽ വെച്ച്‌ വീണ്ടും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി മരണപ്പെടുകയിരുന്നു. തുടർന്ന് വിമാനം മുംബൈയിൽ ഇറക്കി. മൃതദേഹം ഇപ്പോൾ മുംബൈയിലാണുള്ളത്‌.

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവകാംഗവും, അബ്ബാസിയ ഇന്ത്യൻ സെന്റ്രൽ സ്ക്കൂൾ ജീവനക്കാരനുമായിരുന്നു അനൂപ്‌ ബെന്നി. ഭാര്യ: ആൻസി സാമുവേൽ. 2024 നവംബറിലായിരുന്നു ഇവരുടെ വിവാഹം.

Tags:    
News Summary - Malayali youth dies en route home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.