കുവൈത്ത് സിറ്റി: മലയാളി ടാക്സി ഡ്രൈവർ കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് അമ്പലപ്പാറ സ്വദേശി വേങ്ങാശ്ശേരി മുളയ൯ ഫകുഴി വീട്ടിൽ രാധാകൃഷ്ണ൯ (41) ആണ് മരിച്ചത്. രണ്ടാഴ്ചയായി മുബാറക് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഭാര്യ ഷെറി൯ മാത്യുവും മകൾ റി൯സിയ രാധാകൃഷ്ണനും കുവൈത്തിലുണ്ട്. പിതാവ്: പരേതനായ ശങ്കരൻ. മാതാവ്: രാധാമ്മ. സഹോദരങ്ങൾ: ഹരിദാസ൯, ഒാമന. മൃതശരീരം യാത്രാ കുവൈത്ത് സംഘടനയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകാൾ പ്രകാരം ബുധനാഴ്ച രാവിലെ 10.30ന് സുലൈബീകാത്ത് ശ്മശാനത്തിൽ മറവ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.