ഷീബ
Posted On
date_range Updated On
date_range മലയാളി നഴ്സ് കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു
കുവൈത്ത് സിറ്റി: അബ്ബാസിയയില്‍ മലയാളി നഴ്സിനെ കെട്ടിടത്തില്‍നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിനി ഷീബയാണ് (42) മരിച്ചത്. സ്വകാര്യ ക്ലിനിക്കിലാണ് ജോലിചെയ്തിരുന്നത്.
ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി റെജി. രണ്ടു മക്കളുണ്ട്. മകൻ നാട്ടിൽ എൻജിനീയറിങ് വിദ്യാർഥിയാണ്. മകള്‍ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളിൽ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു.
20 വര്‍ഷത്തിലേറെയായി ഇവര്‍ കുവൈത്തിലുണ്ട്. ഫ്ലാറ്റിലെ പത്താം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.