കുവൈത്ത് സിറ്റി : കുവൈത്തിലെ വനിത സംസ്കാരിക സംഘടനയായ മലയാളി മാംസ് മിഡിലീസ്റ്റ് എട്ടാം വാർഷികാഘോഷം വെള്ളിയാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കും. വൈകീട്ട് നാലു മുതൽ ‘ജൽസ- 2025’ എന്ന പേരിൽ നടക്കുന്ന മെഗാ പരിപാടിയിൽ നർത്തകി ദിൽഷ പ്രസന്നൻ മുഖ്യാതിഥിയായി പങ്കെടുക്കും. പുണ്യ പ്രദീപും ‘താമരശ്ശേരി ചുരം’ ടീമും ചേർന്നൊരുക്കുന്ന സംഗീത വിരുന്ന്, മലയാളി മാംസ് മിഡിലീസ്റ്റ് കുവൈറ്റിന്റെ അംഗങ്ങൾ ഒരുക്കുന്ന കലാപരിപാടികൾ എന്നിവ ആഘോഷ ഭാഗമായി അരങ്ങേറും. പ്രമുഖ അവതാരിക രേവതി സുധയും ജൽസ 2025-ന്റെ ഭാഗമായി കുവൈത്തിൽ എത്തും. പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.