കുവൈത്ത് സിറ്റി: മംഗഫിൽ മലയാളിക്കു നേരെ ആക്രമണം. നട്ടെല്ലിന് കുത്തേറ്റ കോഴിക്കോട് കക്കോടി സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പണം ആവശ്യപ്പെട്ടയാൾക്ക് നൽകാൻ വിസമ്മതിച്ചതാണ് ആക്രമണ കാരണം. കഴിഞ്ഞ ദിവസം രാത്രി 10ന് മംഗഫ് പഴയ ഫിംഗർ ഓഫിസ് ഗ്രൗണ്ടിന് സമീപമാണ് സംഭവം. നടന്നു പോകുന്നതിനിടെ മലയാളിയെ അജ്ഞാതനായ വ്യക്തി സമീപിക്കുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. പണം നൽകാൻ നിഷേധിച്ചപ്പോൾ താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. സിവിൽ ഐ.ഡി കാണിക്കാനാവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചതോടെ പിന്നിൽനിന്ന് കത്തികൊണ്ട് കുത്തുകയായിരുന്നു.
സുഹൃത്തുക്കളെത്തി മലയാളിയെ ഉടൻ ആംബുലൻസ് വഴി അദാൻ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം മലയാളി ആശുപത്രിയിൽ കഴിയുകയാണ്. ആക്രമണത്തിൽ കത്തിയുടെ ഒരു ഭാഗം ശരീരത്തിൽ ശേഷിച്ചിരുന്നു. ഇത് ശസ്ത്രക്രിയയിലൂടെ നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.