അ​ൽ​ഹാ​ൻ അ​ൽ​താ​ഫ്, മു​ഹ​മ്മ​ദ് ന​സ​ൽ, മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​മീ​ൻ

മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ : മെ​ഗാ ഫി​നാ​ലെ​യി​ൽ കു​വൈ​ത്തി​ൽ​നി​ന്ന്​ മൂ​ന്നു​പേ​ർ

കു​വൈ​ത്ത്​ സി​റ്റി: ആ​ഗോ​ള​ത​ല​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ മ​ല​ർ​വാ​ടി ഗ്ലോ​ബ​ൽ ലി​റ്റി​ൽ സ്കോ​ള​ർ വി​ജ്ഞാ​നോ​ത്സ​വ​ത്തി​െൻറ മെ​ഗാ ഫി​നാ​ലെ​യി​ലേ​ക്ക് കു​വൈ​ത്തി​ൽ​നി​ന്ന് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത നേ​ടി.

എ​ൽ.​പി വി​ഭാ​ഗ​ത്തി​ൽ എം.​പി. അ​ൽ​ഹാ​ൻ അ​ൽ​താ​ഫ് (ജാ​ബി​രി​യ ഇ​ന്ത്യ​ൻ സ്കൂ​ൾ), യു.​പി വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് ന​സ​ൽ (ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ, ഖൈ​ത്താ​ൻ), ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​മീ​ൻ (ഇ​ന്ത്യ​ൻ ലേ​ണേ​ഴ്​​സ് ഓ​ൺ അ​ക്കാ​ദ​മി) എ​ന്നി​വ​രാ​ണ് മെ​ഗാ ഫി​നാ​ലെ​യി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.

ആ​കെ ര​ണ്ടു ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​പ​രീ​ക്ഷ​യി​ൽ കു​വൈ​ത്തി​ൽ നി​ന്ന് 700ല​ധി​കം കു​ട്ടി​ക​ളാ​ണ്​ പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​തി​ൽ 15 കു​ട്ടി​ക​ൾ ര​ണ്ടാം റൗ​ണ്ടി​ൽ മ​ത്സ​രി​ച്ചു. ഏ​പ്രി​ൽ ആ​ദ്യ​വാ​ര​ത്തി​ൽ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ ന​ട​ക്കു​മെ​ന്ന് മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ കേ​ര​ള അ​റി​യി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.