മ​ദ്റ​സ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ലെ

വി​ജ​യി​ക​ൾ​ക്ക് പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി സ​മ്മാ​നം

ന​ൽ​കു​ന്നു

ഗൃ​ഹാ​തു​ര രു​ചി​യു​മാ​യി മ​ദ്റ​സ ഇ​ഫ്താ​ർ

കു​വൈ​ത്ത് സി​റ്റി: ഫ​ഹാ​ഹീ​ൽ ഇ​സ്‌​ലാ​ഹി മ​ദ്റ​സ ദ​ബൂ​സ് പാ​ർ​ക്കി​ൽ ഒ​രു​ക്കി​യ ഇ​ഫ്താ​ർ സം​ഗ​മം വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ര​ക്ഷി​താ​ക്ക​ൾ വീ​ടു​ക​ളി​ൽ​നി​ന്ന് ത​യാ​റാ​ക്കി​ക്കൊ​ണ്ടു​വ​ന്ന വി​ഭ​വ​ങ്ങ​ൾ കൊ​ണ്ടാ​ണ് ഇ​ഫ്താ​ർ വി​രു​ന്ന് ഒ​രു​ക്കി​യ​ത്.

600ഓ​ളം വ​രു​ന്ന മ​ദ്റ​സ ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ, മു​ൻ അ​ധ്യാ​പ​ക​ർ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ഒ​ത്തു​ചേ​ർ​ന്ന സം​ഗ​മം കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ് പി.​എ​ൻ. അ​ബ്ദു​ല്ല​ത്തീ​ഫ് മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്റ​സ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​യ ന​സീ​ർ, അ​നീ​സ് ഹ​നീ​ഫ, റാ​ഷി​ദ എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സം​ഗ​മ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി ഹാ​റൂ​ൺ കാ​ട്ടൂ​ർ, അ​സ്ഹ​ർ അ​ത്തേ​രി, മ​ദ്റ​സ സ​ദ​ർ സാ​ജു ചെ​മ്മ​നാ​ട്, അ​ധ്യാ​പ​ക​രാ​യ പി.​പി. ഷ​ഫീ​ഖ്, റി​യാ​സ് പേ​രാ​മ്പ്ര, മ​നാ​ഫ് സ്വ​ലാ​ഹി, അ​ൻ​സാ​ർ കൊ​യി​ലാ​ണ്ടി, ഷാ​നി​ബ, നാ​ജി​ല, സ​ഫി​യ, പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളാ​യ സി​റാ​ജ് കാ​ല​ടി, വി.​എം. ശ​രീ​ഫ്, ഫൈ​സ​ൽ മാ​ണി​യൂ​ർ, ഹ​നു​ദ് ക​ണ്ണൂ​ർ, കെ.​കെ.​ഐ.​സി സോ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ, കി​സ്‌​വ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Madrasah Iftar in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.