Posted On
date_range Updated On
date_range മദ്റസ വിദ്യാർഥി ഫെസ്റ്റ് ഇന്ന്
ഫഹാഹീൽ: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിങ്ങിന് കീഴിൽ സമസ്ത സിലബസി ൽ പ്രവർത്തിക്കുന്ന മംഗഫ് ദാറു തഅ്ലീമിൽ ഖുർആൻ മദ്റസയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന വിദ്യാർഥി ഫെസ്റ്റ് വ്യാഴാഴ്ച നടക്കും. മംഗഫ് നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. മദ്റസ വിദ്യാർഥികളുടെ വിവിധ സ്റ്റേജ് തല കലാമത്സരങ്ങൾ, ദഫ് പ്രദർശനം, പൊതുസമ്മേളനം, അവാർഡ് ദാനം എന്നിവ നടക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ മുഖ്യാതിഥിയാവും. സ്റ്റേജിതര മത്സരങ്ങൾ നടന്നുകഴിഞ്ഞു. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ തലങ്ങളിൽ ഖിറാഅത്ത്, ഹിഫ്ള്, അദാൻ, മജ്ലിസുന്നൂർ പാരായണം, കളറിങ്, ക്വിസ്, മെമ്മറി ടെസ്റ്റ്, പെൻസിൽ ഡ്രോയിങ്, അറബിക് ൈകയെഴുത്ത് മത്സരങ്ങളും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.